Wednesday, November 19, 2025
26.8 C
Bengaluru

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ ഭീഷണിയില്‍ പ്രധാനപ്രതി അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനുമായ പ്രമോദ് ഗൗഡയെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് ഇയാള്‍ മോശം സന്ദേശങ്ങള്‍ അയച്ചതെന്ന് പോലീസ് പറഞ്ഞു.

കേസിൽ നാല് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭുവൻ, രാജേഷ്, ഒബണ്ണ, ഗംഗാധർ എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. നടനും രേണുകാസ്വാമി കൊലക്കേസ് പ്രതിയുമായ ദർശന്റെ ആരാധകരാണ് തനിക്കുനേരേ അധിക്ഷേപവും ഭീഷണിയും മുഴക്കിയതെന്നും രമ്യ പരാതിപ്പെട്ടിരുന്നു. ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ സുപ്രീം കോടതി അടുത്തിടെ നടത്തിയ വിമർശനത്തെപ്പറ്റിയുള്ള വാർത്ത സോഷ്യല്‍ മീഡിയയില്‍ രമ്യ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അധിക്ഷേപമുണ്ടായത്. 43 സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്ന് തനിക്കുനേരേ അധിക്ഷേപമുണ്ടായെന്ന് രമ്യ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാര്‍  സിങ്ങിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
SUMMARY: Cyber attack on actress Ramya: Main accused arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി...

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ആന്ധ്രപ്രദേശിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ...

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വി എം വിനുവിന്റെ ഹര്‍ജി തള്ളി; സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നൽകാനാവില്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പക; സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. സംവഭത്തില്‍...

ഇന്ത്യ എന്റെ അമ്മയുടെ ജീവൻ രക്ഷിച്ചു; ഷെയ്ഖ് ഹസീനയുടെ മകൻ

വിര്‍ജീനിയ: അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് മുന്‍ ബംഗ്ലാദേശ്...

Topics

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25)...

ബെംഗളൂരുവില്‍ 7.7 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; 14 വിദേശികൾ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...

ബെംഗളൂരു മെട്രോ സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ...

ബെംഗളൂരുവിലെ നിലവാരമില്ലാത്ത പിജികളിൽ റെയ്ഡ്, 14 എണ്ണം സീല്‍ ചെയ്തു

ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി...

ഡിജിറ്റൽ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക്‌ 32 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന...

മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ...

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും....

പൊതുഇടങ്ങളിൽ മാലിന്യം കത്തിച്ചാൽ ഇനി ക്രിമിനൽ കേസ്

ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ്...

Related News

Popular Categories

You cannot copy content of this page