അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആറു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തീരദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടിയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. ചുഴലിക്കാറ്റ് ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം. വിശാഖപട്ടണം, ശ്രീകാകുളം, വിജയ നഗരം തുടങ്ങിയ ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ആന്ധ്രയിൽ 16 ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണുള്ളത്.
VIDEO | Cyclone Montha: Andhra Pradesh Police personnel clear fallen trees and restore traffic movement in Epurupalem, Vetapalem, and nearby areas after strong winds hit the region.
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/Ba0UotJzOW
— Press Trust of India (@PTI_News) October 28, 2025
ആന്ധ്ര തീരംതൊട്ടതോടെ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു. 78,000 പേരെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ വലിയ ആൾനാാശമുണ്ടായില്ല. 35000ത്തിലധികം ആളുകൾ സുരക്ഷിത ക്യാന്പുകളിലാണുള്ളത്. കാറ്റ് തീരം തൊട്ടതോടെ 43,000 ഹെക്ടറിലധികം കൃഷികൾ നശിച്ചു. വൈദ്യുതി മേഖലയിൽ 2200 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. സബ്സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളും വ്യാപകമായി നശിച്ചു.
VIDEO | Andhra Pradesh: Visuals show aftermath of Cyclone Montha in Kakinada.
Severe Cyclonic storm Montha made landfall off the coast of Andhra Pradesh, causing disruptions in the southern state, while the impact was also felt in neighbouring Odisha, where normal life was… pic.twitter.com/OP4Wnl0NfI
— Press Trust of India (@PTI_News) October 29, 2025
വിശാഖപട്ടണത്തുനിന്ന് 25 ട്രെയ്നുകളും വിശാഖപട്ടണത്തുനിന്ന് പുറപ്പടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽനിന്നുള്ള 15 വിമാനങ്ങളും റദ്ദാക്കി. എന്നാൽ നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് സാധരണ ചുഴലിക്കാറ്റായി മാറിയെന്ന് കലാവസ്ഥ നിരീക്ഷകർ പറയുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന്റെ ശക്തി വീണ്ടും കുറയുമെന്ന് വിലിയിരുത്തുന്നുണ്ട്.
SUMMARY: Cyclone ‘Montha’: Six dead, winds of 100 kmph have started to weaken as it makes landfall














