ബെംഗളൂരു: ധർമസ്ഥലയില്‍ നിരവധി സ്‌ത്രീകളെ കൊന്ന് കുഴിച്ചിടാൻ സഹായിച്ചെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് എസ്ഐടി തലവൻ. ഡിഐജി എംഎൻ അനുചേത്, ഐപിഎസ് ഉദ്യോഗസ്ഥരായ എസ്‌കെ സൗമ്യലത, ജിതേന്ദ്ര കുമാർ ദയാമ എന്നിവർ അംഗങ്ങളാണ്.
ഏറെ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തല്‍ ആയിരുന്നിട്ടും കേസ് എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുതിർന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് എസ്‌ഐടി വേണമെന്ന് നിവേദനം നൽകിയിരുന്നു.
SUMMARY: Dharmasthala: Karnataka government forms special investigation team