ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ മെമ്മോറിയല്‍ ഹാളിൽ നടക്കും. പ്രശസ്ത പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയപ്രമുഖരും അതിഥികളായെത്തും.
ലിധി ലാല്‍ ആന്‍ഡ് ടീമിന്റെ ‘ജാനു തമാശ’കള്‍, ‘മാതാ പേരാമ്പ്ര’യിലെ നാല്‍പതോളം അനുഗ്രഹീത കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന ‘ചിലപ്പതികാരം’ (തമിഴ് ഇതിഹാസകൃതിയുടെ മലയാളം രംഗാവിഷ്‌കാരം), കണ്ണൂരിലെ പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാടോടി നൃത്തം തുടങ്ങി പരിപാടികൾ അരങ്ങേറും.
വിഷ്ണുമംഗലം കുമാര്‍ (പ്രസിഡന്റ്), സന്തോഷ് ടി ജോണ്‍ (സെക്രട്ടറി), കെ.സന്തോഷ് കുമാര്‍ (ചെയര്‍മാന്‍), കൃഷ്ണദാസ് (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പ്രോഗ്രാം കമ്മിറ്റിയാണ് ദീപ്തി മെഗാ ഷോ നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക്: 9845283218/ 9243445765/7411139934.
SUMMARY: Deepthi Megashow at Malleshwaram Chowdaiya Hall














