മുംബൈ: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തും വഴി മുംബൈ വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ വിഭാഗമാണ് സംവിധായകനെ തടഞ്ഞു വെച്ചത്. എളമക്കരയില്‍ നിന്നുള്ള പോലീസ് സംഘം നാളെ രാത്രി സംവിധായകനെ കൊച്ചിയില്‍ എത്തിക്കും.
നടിയുടേതെന്ന പേരിൽ ശബ്ദരേഖകളും നിരവധി പോസ്റ്റുകളും സനൽ കുമാർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പോലീസിനെ സമീപിച്ചത്. എളമക്കര പോലീസ് ജനുവരിയിലാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ പ്രണയഭ്യര്‍ത്ഥന നിരസിച്ചതിന് പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്ന നടിയുടെ പരാതിയില്‍ സനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് കുറ്റം ആവര്‍ത്തിച്ചതായി വീണ്ടും പരാതി എത്തുന്നത്.
SUMMARY: Defamation campaign against Manju Warrier: Sanal Kumar Sasidharan in custody