ഡൽഹി: ഡല്‍ഹി കലാപഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ മുൻ ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് പുനഃപരിശോധനാ ഹർജി നല്‍കി. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വരും ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും.
സാധാരണയായി ചേംബറുകളില്‍ നടക്കുന്ന പുനഃപരിശോധനാ നടപടികള്‍ക്ക് പകരം, ഹർജിയില്‍ തുറന്ന കോടതിയില്‍ പരസ്യമായ വാദം കേള്‍ക്കണമെന്ന് ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. 2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ടാണ് ഉമർ ഖാലിദ് ജയിലില്‍ കഴിയുന്നത്.
കഴിഞ്ഞ നാല് വർഷത്തോളമായി വിചാരണാ തടവുകാരനായി തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയില്‍ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോള്‍ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതി സ്വീകരിക്കുന്ന നിലപാട് ഉമർ ഖാലിദിന്റെ മോചന കാര്യത്തില്‍ നിർണ്ണായകമാകും
SUMMARY: Delhi riots conspiracy case: Umar Khalid files review petition against Supreme Court verdict denying bail
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…