Monday, July 14, 2025
20.2 C
Bengaluru

ഡെങ്കിപ്പനി കേസുകളിൽ വർധന; നിയന്ത്രണ നടപടിയുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം വലിയതോതിൽ കൂടുന്നത്. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികം വർധനയാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം 1,036 ഡെങ്കി കേസുകൾ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ജൂണിലെ ആദ്യ 20 ദിവസത്തെ കണക്കാണിത്. കേസുകളുടെ എണ്ണം ഇനിയും വർധിക്കാമെന്നാണ് ബിബിഎംപിയുടെ വിലയിരുത്തൽ. ഇതിനെതിരെ ബിബിഎംപിയുടെ ആരോഗ്യവിഭാഗം ഊർജ്ജിതമായ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും ഡെങ്കിപ്പനി പടരാനുള്ള സാഹചര്യം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. രോഗലക്ഷണം കാണിക്കുന്നവർക്ക് സൗജന്യമായി പരിശോധനയും നടത്തുന്നുണ്ട്.

വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ നിർദ്ദേശം നല്കുന്നുമുണ്ട്. നഗരത്തിൽ കൊതുകുനിവാരണ മാർഗങ്ങളായ ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയവ ആരംഭിച്ചു. ഫോഗിങ് വഴി കൊതുകുകളുടെ ലാർവകളെ നശിപ്പിക്കാനാകും. ജനസാന്ദ്രത കൂടുതലുള്ള ഭാഗങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി പടരുന്നത്. അടുത്തിടെ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

TAGS: BENGALURU UPDATES| DENGUE FEVER
SUMMARY: Dengue fever on rise in bangalore

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗതാഗത നിയമം ലംഘിക്കാൻ തയാറായില്ല; ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് ക്രൂരമർദനം

ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ...

ചരിത്രമെഴുതി മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ശുഭാംശു ശുക്ലയുൾപ്പടെയുള്ള ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന്...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി...

ബംഗ്ലദേശ് അഭയാർഥികളെ പിടികൂടണം; പ്രചാരണവുമായി ബിജെപി വിമത പക്ഷം

ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന്...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി...

Topics

ഗതാഗത നിയമം ലംഘിക്കാൻ തയാറായില്ല; ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് ക്രൂരമർദനം

ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി...

ബെംഗളൂരുവിൽ 19 വരെ മഴയ്ക്ക് സാധ്യത; ഇന്ന് യെലോ അലർട്ട്

ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ...

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാറപകടത്തിൽ 4 മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ,...

ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്ക് നിർമാണം: ഭൂമി ഏറ്റെടുക്കൽ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി...

നമ്മ മെട്രോ ഡിപ്പോകളിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക്  വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിലെ...

കാഴ്ചപരിമിതർക്ക് സുഖയാത്ര ഉറപ്പാക്കാൻ ബിഎംടിസി; ഓൺബോർഡ് സംവിധാനം കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നു

ബെംഗളൂരു: കാഴ്ച പരിമിതിയുള്ളവർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള ഓൺബോർഡ് സംവിധാനം വ്യാപിപ്പിക്കാൻ...

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം...

Related News

Popular Categories

You cannot copy content of this page