ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി അവയുടെ ഉടമയ്ക്ക് തിരികെ നൽകി.
ഒക്ടോബർ 27 ന് രാവിലെ ചിക്കമഗളൂരു ജില്ലയിലെ ബേലൂർ റോഡിലാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട കാർ സമീപത്തുള്ള നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന ഹരിഹറിര്‍ മലേബെന്നൂര്‍ സ്വദേശി സദാനന്ദ നീന്തി രക്ഷപ്പെട്ടു. ഭാര്യയുടെ ബേലൂരിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്ന സദാനന്ദ. കാറിനുള്ളിൽ തുണി സഞ്ചിയിൽ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ കരുതിയിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് വീഴുകയായിരുന്നു.
45 ലക്ഷം രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ അടങ്ങിയ ബാഗ് വെള്ളത്തിൽ നഷ്ടപ്പെട്ടു. തുടര്‍ന്നു ഉഡുപ്പിയിലെ മുങ്ങൽ വിദഗ്ദ്ധനും രക്ഷാപ്രവർത്തകനുമായ ഈശ്വര മാൽപെയെ സദാനന്ദ സമീപിക്കുകയായിരുന്നു. ഈശ്വറും സംഘവും ഡൈവിംഗ് ഉപകരണങ്ങളും അണ്ടർവാട്ടർ ലൈറ്റുകളും സജ്ജീകരിച്ച സ്ഥലത്ത് എത്തി വെറും 15 മിനിറ്റിനുള്ളിൽ ആഭരണങ്ങൾ അടങ്ങിയ ബാഗ് വീണ്ടെടുക്കുകയായിരുന്നു.
SUMMARY: Diver Ishwar Malpe recovers gold ornaments worth Rs 45 lakhs after car falls into river














