ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് 1.2 കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) വീണ്ടും വർധിപ്പിച്ചേക്കുമെന്ന് വിവരം. ദീപാവലിക്ക് തൊട്ടുമുമ്പ്, ഒക്ടോബർ ആദ്യവാരം 3 ശതമാനം വർധനവ് ഉണ്ടാകുമെന്നാണ് സൂചന.
ഇതോടെ കേന്ദ്ര ജീവനക്കാരുടെ ഡി.എ 55 ശതമാനത്തിൽനിന്ന് 58 ശതമാനമായി വർധിക്കും. 2025 ജൂലൈ മുതൽ മാറ്റം പ്രകടമാകും. അതായത് ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്ന് മാസത്തെ കുടിശ്ശിക ലഭിക്കും. കേന്ദ്രം സാധാരണയായി എല്ലാ വർഷവും രണ്ട് തവണയാണ് ഡി.എ മാറ്റം വരുത്തുന്നത്. ജനുവരി-ജൂൺ കാലയളവിലും ജൂലൈ-ഡിസംബർ കാലയളവിലും. ഈ വർഷം ദീപാവലി ഒക്ടോബർ 20–21 തീയതികളിലാണ്. അതിനാൽ ദീപാവലി പ്രമാണിച്ച് ക്ഷാമബത്ത വർധനവ് പ്രഖ്യാപിക്കാൻ സാധ്യതയേറെയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 16 ന് ഡിഎ വർധിപ്പിച്ചിരുന്നു.
SUMMARY: Diwali gift for central government employees; dearness allowance to increase by 3 percent