മുട്ടടയില്‍ യുഡിഎഫിൻ്റെ വൈഷ്ണ സുരേഷിന് ചരിത്ര വിജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒമ്പത് സീറ്റില്‍ യുഡിഎഫും മുന്നില്‍. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്. ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയിച്ചു.

363 വോട്ടാണ് വൈഷ്ണ നേടിയത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. സി.പി.എം. നല്‍കിയ പരാതിയെ തുടർന്ന് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.

മുട്ടട വാർഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച്‌ വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നായിരുന്നു സി.പി.എമ്മിന്റെ പ്രധാന ആരോപണം. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരി അല്ലാ എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ പ്രാഥമിക നടപടിയുണ്ടായത്. എന്നാല്‍, ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയും, കോടതി ഇടപെടലിനെ തുടർന്ന് വോട്ട് ചെയ്യാനും മത്സരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്‍കുകയുമായിരുന്നു.

തിരഞ്ഞെടുപ്പ് വോട്ടർപട്ടികയില്‍ രാഷ്ട്രീയം കലർത്താൻ പാടില്ല എന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയാണ് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്. ഈ നിയമപോരാട്ടത്തിനൊടുവിലാണ് വൈഷ്ണയുടെ മിന്നുന്ന വിജയം.

SUMMARY: UDF’s Vaishna Suresh secures historic victory in Muttada

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വെറും 4.5 കിലോമീറ്റർ സഞ്ചരിക്കാൻ 47 മിനിറ്റ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: വെറും 4.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 47 മിനിറ്റ് വേണ്ടിവന്ന...

അഭിനന്ദനങ്ങൾ, വിദ്യാര്‍ഥികളായ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ...

ഇനി ദര്‍ശനത്തിന് കാത്തുനി‌ല്‍ക്കണ്ട: ഗുരുവായൂരില്‍ ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദർശനം നടത്താം....

കേരളസമാജം നെലമംഗല പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം നെലമംഗല എല്ലാ വര്‍ഷവും നടത്തിവരുന്ന നിര്‍ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള...

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി...

Related Articles

Popular Categories