ബെംഗളൂരു: ദീപാവലി തിരക്ക് നേരിടാന്‍ ബുധനാഴ്ച ബെംഗളൂരുവില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.
വണ്‍വേ ട്രെയിന്‍ നമ്പര്‍ 08544 ബുധനാഴ്ച വൈകിട്ട് 3.50ന് ബെംഗളൂരുവിലെ എസ്എംവിടിയില്‍നിന്ന് പുറപ്പെടും.
കൃഷ്ണരാജപുര, ബംഗാരപ്പേട്ട്, കുപ്പം, ജോലാര്‍പേട്ട, കാട്പാടി, റെനിഗുണ്ട, ഗുഡൂര്‍, നെല്ലൂര്‍, ഗുഡിവാഡ, കൈകളൂര്‍, അക്കിവീട്, ഭീമവാരം, തണുകു, നിടദവോളു, രാജമുണ്ട്രി, സമല്‍ക്കോട്ട്, എലമാഞ്ചിലി, ദുവ്വാഡ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വിശാഖപട്ടണം എത്തും.
SUMMARY: Diwali rush; Special train from Bengaluru to Visakhapatnam tomorrow