ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു.
ബെംഗളൂരുവിൽനിന്ന് 18,21,25 തീയതികളിൽ രാവിലെ 8.05-ന് തിരിക്കുന്ന ട്രെയിന്‍ (06255) ഉച്ചയ്ക്ക് 2.45-ന് ചെന്നൈ സെൻട്രലിലെത്തും. ചെന്നൈ സെൻട്രലിൽനിന്ന് 18,21,25 തീയതികളിൽ വൈകീട്ട് 4.30-ന് തിരിക്കുന്ന ട്രെയിന്‍ (06256) രാത്രി 10.45-ന് ബെംഗളൂരുവിലെത്തും. ശനിയാഴ്ച രാവിലെ എട്ടിനു റിസർവേഷൻ ആരംഭിക്കും.
SUMMARY: Diwali rush; Special train on Bengaluru-Chennai route