കലബുറഗി​യിൽ വാ​ഹ​നാ​പ​ക​ടം; മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു

ബെംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കലബുറഗി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ർ‌​ണാ​ട​ക സ്റ്റേ​റ്റ് മി​ന​റ​ൽ​സ് കോ​ർ​പ​റേ​ഷ​ൻ (കെഎസ്എംസില്‍) എം​ഡി മ​ഹാ​ന്തേ​ഷ് ബി​ലാ​ഗി​യും സ​ഹോ​ദ​നും അ​വ​രു​ടെ ബ​ന്ധു​വും ആ​ണ് മ​രി​ച്ച​ത്. രാം​ദു​ർ​ഗി​ൽ നി​ന്ന് ക​ലബു​ർ​ഗി​യി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ജി​വാ​ർ​ഗി താ​ലു​ക്കി​ലു​ള്ള ഗൗ​നാ​ലി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഹാ​ന്തേ​ഷും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഒ​രു ക​ല്ല്യാ​ണ​ത്തി​ന് പോ​കു​ക​യാ​യി​രു​ന്നു മ​ഹാ​ന്തേ​ഷ് ബി​ലാ​ഗി​യും ബ​ന്ധു​ക​ളും. നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെട്ട് കാർ റോഡിന്റെ മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ ശങ്കർ ബിലാഗി, ഈരന്ന ബിലാഗി എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മ​ഹാ​ന്തേ​ഷ് ബിലാഗിയെ കലബുറഗിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കർണാടക കേഡറിലെ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മ​ഹാ​ന്തേ​ഷ് ബിലാഗി, രാംദുർഗ് സ്വദേശിയാണ്. കെഎസ്എംസിഎല്ലിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നതിനുമുമ്പ്, ദാവണഗെരെ ഡെപ്യൂട്ടി കമ്മീഷണർ, ബെസ്കോമിന്റെ മാനേജിംഗ് ഡയറക്ടർ എന്നിവയുൾപ്പെടെ നിരവധി പ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചു. സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ധാർവാഡിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.
SUMMARY: Road accident in Kalburgi; Three people including senior IAS officer killed

Hot this week

വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന നടത്തി ഇ.ഡി

തിരുവനന്തപുരം: സിഎംആർഎല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അതീവ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ്...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 335...

‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’; നോവല്‍ പ്രകാശനം നാളെ 

ബെംഗളൂരു: എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ. യുടെ ഏറ്റവും പുതിയ...

ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും; 200 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുമെന്ന്...

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും; ബെവ്കോ നേരിട്ട് സാധനങ്ങള്‍ വാങ്ങും

തിരുവനന്തപുരം: അ‌ഞ്ച് ദിവസത്തിനകം ജവാൻ റം ഉത്പാദനം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

തിരുവനന്തപുരം: വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം...

ഇടുക്കിയില്‍ ഇരുചക്ര വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇടുക്കി മുരിക്കുംതൊട്ടി ആപ്‌കോസിന് സമീപമായിരുന്നു...

ബജറ്റ് അവതരണം ആരംഭിച്ചു; ലൈവായി കാണാം

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ...

Related Articles

Popular Categories