കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന റെക്കോർഡുമായാണ് ദിയ ചുമതലയേറ്റത്. നഗരസഭയില്‍ സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ നിലപാടായിരുന്നു ഭരണമാറ്റത്തില്‍ നിർണ്ണായകമായത്.
കുടുംബം മുന്നോട്ടുവെച്ച നിബന്ധനകള്‍ യുഡിഎഫ് നേതൃത്വം അംഗീകരിച്ചതോടെയാണ് പിന്തുണ നല്‍കാൻ തീരുമാനമായത്. ധാരണപ്രകാരം ആദ്യ ടേമില്‍ ദിയ പുളിക്കക്കണ്ടം അധ്യക്ഷയാകും. കോണ്‍ഗ്രസ് വിമതയായി വിജയിച്ച മായ രാഹുലാണ് ഉപാധ്യക്ഷ.
SUMMARY: Diya Pulikakandam takes charge as Pala Municipality Chairperson














