ബെംഗളൂരു: ഡോക്ടറായ യുവതിയെ മയക്കുമരുന്ന് കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കേസ്. മുന്നേകൊലാല്‍ സ്വദേശിനിയായ ഡോ. കൃതിക എം റെഡ്ഡിയെ (29) കൊാലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും ഡോക്ടറുമായ മഹേന്ദ്ര റെഡ്ഡിക്കെതിരെയാണ ്മാറത്തഹള്ളി പോലീസ് കേസെടുത്തത്. കൃതിക മരിച്ച് ഏകദേശം ആറ് മാസത്തിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഏപ്രില്‍ 21ന് മുന്നേകൊലാലിലെ വീട്ടില്‍ കൃതിക കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അസ്വാഭാവിക മരണമായി ഇത് രജിസ്റ്റര്‍ ചെയ്തു. മരണത്തില്‍ സംശയം തോന്നിയ കൃതികയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് യുവതിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചു. ഇതില്‍ നിന്ന് പ്രൊപ്പോഫോള്‍ എന്ന ശക്തമായ അനസ്‌തെറ്റിക് മരുന്ന് കുത്തിവെച്ചാണ് കൃതികയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
SUMMARY: Doctor woman drugged to death; case filed against husband