കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഒപിയില്‍ ഉണ്ടാകൂ. ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടർമാരുടെ റിലേ ഒപി ബഹിഷ്കരണ സമരം.
കഴിഞ്ഞമാസം 20 നും 28നും സമരം നടത്തിയിരുന്നു. നാലു വർഷം വൈകി നടപ്പിലാക്കിയ, 10 വർഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശമ്ബള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശിക നല്‍കുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.
SUMMARY: Doctors boycott OPDs in medical colleges in Kerala today













