പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി. പമ്പാ സ്നാനത്തിന് ശേഷം കെട്ട് നിറച്ച് ഇരുമുടിക്കെട്ടുമായാണ് രാഷ്‌ട്രപതി പതിനെട്ടാംപടി ചവിട്ടിയത്. 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേകം ക്രമീകരിച്ച വാഹനത്തിലായിരുന്നു രാഷ്ട്രപതിയുടെ ശബരിമലയിലേക്കുള്ള യാത്ര.
പോലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് രാഷ്ടപതി ശബരിമലയില്‍ എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നല്‍കി സ്വീകരിച്ചു. ചൊവ്വാഴ്ച രാജ്യതലസ്ഥാനത്തെത്തിയ രാഷ്‌ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് പോയി.
നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.
SUMMARY: Draupadi Murmu reached the shrine and bowed to Ayyan