ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4 കിലോഗ്രാം കൊക്കെയ്ൻ ഇയാളിൽ നിന്നു പിടിച്ചെടുത്തു.
ദോഹയിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനായ യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 2 സൂപ്പർ ഹീറോ കോമിക് ബുക്കുകൾക്കു ഭാരകൂടുതലുണ്ടായിരുന്നു. ഇതോടെ സംശയം തോന്നിയ അധികൃതർ ബുക്കുകൾ പരിശോധിച്ചപ്പോഴാണ് പേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: DRI seizes 4 kg cocaine worth Rs 40 cr at Bengaluru airport.