തൃശൂർ: മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. കൊരട്ടി ആറ്റപാടത്താണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ ക്രിസ്റ്റി(28)യെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആദ്യ ഘട്ടത്തില്‍ കൊലപാതകം നടത്തിയ കാര്യം മകൻ സമ്മതിച്ചിരുന്നില്ല.
മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തു.
SUMMARY: Drunk son stabs father to death; accused in custody