മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ നിന്നായി 4.5 കോടി രൂപയുടെ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നവിമുംബൈ സ്വദേശികളായ അബ്ദുൽ സത്താർ ഖാൻ(45), കിഷോർ കുമാർ(34) എന്നിവരാണ് പിടിയിലായത്. മംഗളൂരുവിൽ ഓഫിസ് തുടങ്ങിയ പ്രതികൾ വിദേശത്തു ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്നു പരസ്യം നൽകിയാണ് തട്ടിപ്പു നടത്തിയത്. നേരത്തേ കേസിൽ മുംബൈ സ്വദേശിയായ മസിയുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
SUMMARY: Mumbai-based duo held for duping job seekers over 4.5 crore.