Thursday, November 27, 2025
17.4 C
Bengaluru

വടകരയില്‍ ശാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ; കാറിൽ നിന്നിറങ്ങി പ്രതികരിച്ച് എം.പി

വടകര: വടകരയില്‍ ശാഫി പറമ്പില്‍ എം പിയുടെ കാര്‍ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പ്രകോപനപരമായ മുദ്രാവാക്യം വിളിയുയർന്നതോടെ ശാഫി പറമ്പില്‍ കാറില്‍ നിന്നിറങ്ങി. പോലീസ് പണിപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്. കാറില്‍ എം പിയെ തിരികെ കയറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.  പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

വടകര ടൗണ്‍ ഹാളില്‍ കെകെ രമ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ഓണം വൈബ് പരിപാടി ഉദ്ഘാടനം ചെയ്ത് ഉച്ചക്ക് 2.45ന് മടങ്ങുകയായിരുന്നു ശാഫി. ടൗണ്‍ ഹാളിന്റെ ഗേറ്റിന് മുന്നില്‍ പൈലറ്റ് വാഹനമെത്തിയതോടെയാണ് പ്രതിഷേധക്കാർ ചാടിവീണത്. കാറില്‍ നിന്ന് ഇറങ്ങി ശാഫി പറമ്പില്‍ പ്രതികരിച്ചു. വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശാഫി പറമ്പില്‍ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ശാഫി പറഞ്ഞു.

അതേസമയം, വടകരയിൽ ശാഫി പറമ്പിലിനെ തടഞ്ഞതിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. എംപിയെ പരസ്യമായി തടയാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. ഷൈജു പറഞ്ഞു. വടകരയിലേത് ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണമാണ്ഡി. വൈഎഫ്ഐ പ്രവർത്തകർ പ്രകോപനങ്ങളിൽ വീണ് പോകരുതെന്നും. ശാഫിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ജനാധിപത്യ പ്രതിഷേധം നടത്തുമെന്നും ഷൈജു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
SUMMARY: DYFI activists stopped Shafi Parampil in Vadakara; After getting out of the car, M.P. responded

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചെങ്ങന്നൂരിൽ കോളേജ് ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; വർക്ക്ഷോപ്പ് ജീവനക്കാരക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി...

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈംഗിക പീഡന പരാതി: യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഉഡുപ്പിയില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ...

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി...

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലസ് ഗ്രൗണ്ട് റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന...

കബൺ പാർക്ക് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന...

അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തി: അച്ഛന് 25,000 രൂപ പിഴ ഇട്ട് കോടതി

ബെംഗളൂരു: മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ...

തദ്ദേശ തിരഞ്ഞെടുപ്പ്; മത്സരരംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും....

നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍...

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം തമ്മേനഹള്ളിയില്‍ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ...

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ...

Related News

Popular Categories

You cannot copy content of this page