പാലക്കാട്: കേരള സ്കൂള്‍ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസില്‍ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നല്‍കുകയായിരുന്നു. യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു അധ്യക്ഷൻ ആകേണ്ടിയിരുന്നത്. ഈ മാസം 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കുന്നത്.
മന്ത്രി എം ബി രാജേഷ് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. പാലക്കാടാണ് ഈ വർഷത്തെ സ്കൂള്‍ ശാസ്ത്രോത്സവം നടക്കേണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വെള്ളചാട്ടംപോലെ വരികയാണ്. വിദ്യാർഥികള്‍ ഉള്‍പ്പെടെ വാർത്ത കണ്ട് ആശങ്കയിലാണ്. രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കും- വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
പ്രോട്ടോകോള്‍ പ്രകാരം രാഹുലിന് പരിപാടിയില്‍ വരാനും പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍ പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ലെന്നും സംഘാടകസമിതി യോഗം അലങ്കോലപ്പെടുത്തേണ്ടതില്ല എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ അദ്ദേഹം സ്വയം തീരുമാനമെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
SUMMARY: Kerala School Science Festival Organizing Committee Formation: Education Department Removes Rahul Mangkootatil