ബെംഗളൂരു: ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം അവസാനത്തോടെ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. മേൽപ്പാലം തുറന്നാൽ ഈജിപുര, എസ്‌ടി ബെഡ് ഏരിയ, കോറമംഗല എന്നിവിടങ്ങളിലുള്ളവർക്ക് ഏറെ സഹായകമാകും.
2019 നവംബർ നാലിനു പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിയാണ് നിരവധി കാരണങ്ങളാൽ പൂർത്തിയാകാൻ വൈകുന്നത്. ഈജിപുര മെയിൻ ഇന്നർ റിങ് റോഡ് ജങ്ഷനെയും സോണി വേൾഡ് ജങ്ഷനെയും കേന്ദ്രീയ സദൻ ജങ്ഷനെയും ബന്ധിപ്പിക്കുന്നതാണ് മേൽപ്പാലം. 2017 മാർച്ചിലാണ് കൊൽക്കത്ത സിംപ്ലെക്സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ബെംഗളൂരു കോർപ്പറേഷൻ രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമാണകരാർ കൈമാറിയത്.
നിർമാണം പൂർത്തിയാക്കാൻ പലതവണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടാകാതായതോടെ കരാർ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. 2022-ലാണ് കരാർ പിൻവലിച്ചത്. പിന്നീട് കോർപ്പറേഷൻ വീണ്ടും കരാർ ക്ഷണിച്ചപ്പോൾ ചില കമ്പനികൾ മുന്നോട്ടു വന്നെങ്കിലും തുക അധികമായതിനാൽ കരാർ കൈമാറുന്നതിൽ അന്തിമ തീരുമാനമായിരുന്നില്ല. പിന്നീട് സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിച്ചതോടെയാണ് പദ്ധതി പുനരാരംഭിച്ചത്.
TAGS: BENGALURU | EJIPURA FLYOVER
SUMMARY: Ejipura flyover finally set to cross finish line
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…