പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പൊട്ടി വീണ ലൈൻ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
തോട്ടത്തിലെ മോട്ടോർ പുരയിലേക്ക് കണക്ഷനെടുത്ത വൈദ‍്യുതി ലൈനാണ് പൊട്ടീവീണു കിടന്നിരുന്നത്. രാവിലെ തോട്ടത്തിലേക്ക് പോയ മാരിമുത്തുവിനെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷിക്കുകയും തുടരന്വേഷണത്തില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കെഎസ്‌ഇബി ഉദ‍്യോഗസ്ഥരും പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
SUMMARY: Elderly man dies after being electrocuted by a fallen electric wire