Wednesday, December 24, 2025
15.4 C
Bengaluru

വൈദ്യുതീകരണം; മംഗളൂരു മുതല്‍ സുബ്രഹ്‌മണ്യ സ്റ്റേഷന്‍ വരെയുള്ള പാതയില്‍ ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

ബെംഗളൂരു: വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മംഗളൂരു – ബെംഗളൂരു റെയില്‍പാതയില്‍ ഷിരിബാഗിലു വരെയുള്ള ഭാഗം  പൂര്‍ത്തിയായി. മംഗളൂരുവിനും സുബ്രഹ്‌മണ്യ റോഡിനും ഇടയിലുള്ള ഇലക്ട്രിക് ലോക്കല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിച്ചു.

യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഭാഗികമായി പൂര്‍ത്തിയായത്. മംഗളൂരു – സുബ്രഹ്‌മണ്യ റോഡ് പാതയില്‍ അടുത്തിടെ ആരംഭിച്ച പാസഞ്ചര്‍ ട്രെയിനിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇലക്ട്രിക് ലോക്കോമോട്ടീവുകളിലേക്ക് സര്‍വീസ് മാറ്റിയതോടെ യാത്രയ്ക്ക് കൂടുതല്‍ സ്വീകരണം ലഭിക്കുന്നുണ്ട്.

56625/26, 56627/28, 56629/30 എന്നീ പാസഞ്ചര്‍ ട്രെയിനുകൾ മംഗളൂരു സെൻട്രലിനും സുബ്രഹ്മണ്യ റോഡിനും (എസ്‌ബി‌എച്ച്‌ആര്‍) ഇടയിൽ ദിവസവും മൂന്ന് റൗണ്ട് ട്രിപ്പുകൾ നടത്തുന്നുണ്ടെങ്കിലും ഉച്ചകഴിഞ്ഞ് സുബ്രഹ്മണ്യയിലേക്ക് ഒരു ട്രിപ്പ് മാത്രമേ നടത്തിയിരുന്നുള്ളൂ. രാവിലെയും വൈകുന്നേരവും കബക പുത്തൂർ വരെയായിരുന്നു സര്‍വീസ്. പിന്നീട് രാവിലെയും വൈകുന്നേരവുമുള്ള സർവീസുകൾ സുബ്രഹ്‌മണ്യവരെ നീട്ടുകയായിരുന്നു. സര്‍വീസുകള്‍ നീട്ടിയതോടെ ഈ ഭാഗങ്ങളിലെ ഓഫീസ് ജീവനക്കാരും വിദ്യാർത്ഥികളും പതിവ് യാത്രക്കാരായി. പരമ്പരാഗത റേക്ക് മാറ്റി മെമു ട്രെയിന്‍ അനുവദിക്കണമെന്ന് ദക്ഷിണ കന്നഡ എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമയക്രമം:
ട്രെയിൻ 56625-
മംഗളൂരു സെൻട്രലിൽ നിന്ന് പുലർച്ചെ 4 മണിക്ക് പുറപ്പെട്ട് 6.30 ന് സുബ്രഹ്‌മണ്യയില്‍ എത്തും.
ട്രെയിൻ 56626-  സുബ്രഹ്‌മണ്യയില്‍ നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് 9.30 ന് മംഗളൂരു സെൻട്രലിൽ എത്തും
ട്രെയിൻ 56629– രാവിലെ 10 മണിക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് സുബ്രഹ്‌മണ്യയില്‍ എത്തും
ട്രെയിൻ 56630- ഉച്ചയ്ക്ക് 1.45 ന് സുബ്രഹ്‌മണ്യയില്‍ നിന്ന് പുറപ്പെട്ട് 4.25 ന് സെൻട്രലിൽ എത്തിച്ചേരും.
ട്രെയിൻ 56627- വൈകുന്നേരം 5.45 ന് പുറപ്പെട്ട് രാത്രി 8.10 ന് സുബ്രഹ്‌മണ്യയില്‍ എത്തുന്നു.
ട്രെയിൻ 56628- രാത്രി 8.40 ന് സുബ്രഹ്‌മണ്യയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.10 ന് സെൻട്രലിൽ എത്തിച്ചേരും.

SUMMARY: Electrification; Electric train service started on the route from Mangaluru to Subrahmanya station

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി...

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ...

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന...

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ...

Topics

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

Related News

Popular Categories

You cannot copy content of this page