Sunday, September 21, 2025
20.7 C
Bengaluru

ആന്ധ്രാപ്രദേശില്‍ ഏറ്റുമുട്ടല്‍; കേന്ദ്ര കമ്മിറ്റി അംഗം ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച്‌ സുരക്ഷാ സേന. കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി വനമേഖലയില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിനെത്തുടർന്നായിരുന്നു ഏറ്റുമുട്ടല്‍. ആന്ധ്രാപ്രദേശ് ഗ്രേഹൗണ്ട്സും സിആർപിഎഫും ഛത്തീസ്ഗഡ് പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് നേതാക്കളെ വധിച്ചത്.

ആന്ധ്ര-ഒഡീഷ ബോർഡർ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി (എഒബിഎസ്‌സി) സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഉദയ് എന്ന ഗജർല രവി, സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗവും ഈസ്റ്റ് ഡിവിഷൻ സെക്രട്ടറിയുമായ അരുണ എന്ന രവി വെങ്കട ലക്ഷ്മി ചൈതന്യ, മറ്റൊരു കേഡർ അഞ്ജു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അല്ലൂരി സീതാരാമ രാജു (എഎസ്‌ആർ) ജില്ലയിലെ മരേഡുമില്ലിക്കും റമ്പോചോദവാരത്തിനും ഇടയില്‍ കിന്തുകുരു ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. 16 പേരടങ്ങുന്ന ഒരു മാവോയിസ്റ്റ് സംഘത്തെ പ്രദേശത്ത് കണ്ടതിനെ തുടർന്ന് ഏകദേശം 25 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേന സ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാക്കിയുള്ള മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ നിലവില്‍ തെരച്ചില്‍ തുടരുകയാണ്.

SUMMARY: Encounter in Andhra Pradesh; Three Maoists including a central committee member killed

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം...

സിപിഐ 25-ാം പാർട്ടി കോൺഗ്രസ്സിന് ഇന്ന് ചണ്ഡീഗഢിൽ തുടക്കം

മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന്...

വീട്ടുജോലിക്കാര്‍ക്ക് നിശ്ചിത ശമ്പളവും പരിഷ്‌കരണവും; ക്ഷേമബോർഡ് രൂപവത്കരിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക...

എച്ച്1ബി വിസ പരിഷ്കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; യുഎസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം...

കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ച് റെയില്‍വേ; വന്ദേഭാരതിൽ ഒരു ലീറ്റർ സൗജന്യം

ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page