നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തുന്നത്. ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെല്‍ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നികുതി വെട്ടിപ്പ് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവന്‍ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ അടക്കം 8 സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കില്‍പ്പോക്ക്, അണ്ണാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടല്‍.

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുളള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അണ്ണാനഗറിലെ ഭക്ഷണശാലയില്‍ എത്തി ആയിരുന്നു നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. തമിഴ് ചലച്ചിത്ര മേഖലയിലെ മുന്‍നിര നടനും നിര്‍മ്മാതാവുമാണ് ആര്യ. 2005ല്‍ സിനിമയിലെത്തിയ ആര്യ തമിഴിന് പുറമെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

SUMMARY: Income Tax Department raids actor Arya’s house and establishments

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories