ബെംഗളൂരു: പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷകൾ നടത്തുന്നു. മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്കായി സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രിയിലേക്കുള്ള മുന്നോടിയായിട്ടാണ് ഈ പരീക്ഷകൾ നടക്കുക. ഇതിൽ യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് അവരുടെ അടുത്തുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ ചേർന്ന് നിലവിലുള്ള വിദ്യാർഥികൾക്കൊപ്പം പഠനം പൂർത്തിയാക്കാവുന്നതാണ്.
കര്‍ണാടകയിലെ വിവിധ മേഖലകളിൽ നിന്നും പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ അടുത്തുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങത്തിലെ അധ്യാപകർ വഴി ജൂൺ 28നു മുൻപായി അപേക്ഷകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പിആർ.ഓ യുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9845185326
<br>
TAGS : MALAYALAM MISSION | EXAMINATIONS
SUMMARY : Entrance Test to Malayalam Mission Senior Diploma Courses