ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു. കുടിയൊഴികെട്ടവരുടെ പരാതികൾ കേട്ട റഹീം അവർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കുടിയൊഴിക്കപ്പെട്ടവരെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കർണാടക സംസ്ഥാന സെക്രട്ടറി ബസവരാജ് പൂജ്ജാർ,ഡിവൈഎഫ്ഐ നേതാവ് എ ആർ നരേഷ് ബാബു തുടങ്ങിയവരും മറ്റ് ഡിവൈഎഫ്ഐ നേതാക്കളും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയാണ് യെലഹങ്ക കൊഗിലു ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലേയും മുന്നൂറിലേറെ വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്‌കരണത്തിനുളള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരും പോലീസ് മാര്‍ഷലും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു.
SUMMARY: Eviction in Bengaluru; Rajya Sabha MP AA Rahim visits Kogilu Colony














