വിമാനത്തിലേതിനു സമാനമായ സൗകര്യങ്ങള്‍; കേരള ആര്‍ടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: വിമാനത്തിലേതിനു സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഏര്‍പ്പെടുത്തിയ എ.​സി വോ​ൾ​വോ ല​ക്ഷ്വ​റി ബ​സ് തി​രു​വ​ന​ന്ത​പു​രം -എ​റ​ണാ​കു​ളം റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ് നടത്തുക. ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് തു​ട​ങ്ങി.

36 പ്രീ​മി​യം റി​ക്ലൈ​നി​ങ് സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഓ​രോ സീ​റ്റി​ലും വ്യ​ക്തി​ഗ​ത വി​നോ​ദ സം​വി​ധാ​ന​മു​ണ്ട്. മി​നി റ​ഫ്രി​ജ​റേ​റ്റ​റും കോ​ഫി മേ​ക്ക​റും ഉ​ൾ​പ്പെ​ടു​ന്ന പാ​ൻ​ട്രി സം​വി​ധാ​ന​വും ബ​സ്സി​ലെ ശു​ചി​മു​റി​യും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കും.​യു.​എ​സ്.​ബി ചാ​ർ​ജി​ങ് പോ​ർ​ട്ടു​ക​ളും സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യ​വും ഉ​ണ്ട്.

തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് 9.45-ന് എറണാകുളത്തെത്തും. യാത്രാസമയം 4.15 മണിക്കൂർ. എറണാകുളത്തുനിന്ന് തിരികെ വൈകീട്ട് 5.30-ന് പുറപ്പെട്ട് 9.45-ന് തലസ്ഥാനത്തെത്തും. വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെയാണ് ഇരു സർവീസുകളുടെയും സമയക്രമീകരണം. ഇതേറൂട്ടിൽ വന്ദേഭാരതിൽ ചെയർകാറിന് 690 രൂപയാണ് ടിക്കറ്റ്‌നിരക്ക്.

കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിലാണ് ഇടയ്ക്ക് സ്റ്റോപ്പുള്ളത്. 31 സീറ്റുകളാണുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരേക്ക് യാത്ര നീട്ടുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് വാങ്ങിയ ബസുകൾ ബിസിനസ് ക്ലാസ് എന്ന പേരിൽ നിരത്തിൽ ഇറക്കാനാണ് തീരുമാനിച്ചിരുന്നത്. ഭരണം മാറിയതോടെ പേര് എക്‌സിക്യുട്ടീവ് ക്ലാസ് എന്നാക്കി. എയർ ഹോസ്റ്റസ് മാതൃകയിൽ ബസിൽ ബസ് ഹോസ്റ്റസുണ്ടാകും. സ്വിഫ്റ്റ് ജീവനക്കാരെയാകും നിയോഗിക്കുക. ഇതിനൊപ്പം വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ-ബെംഗളൂരു റൂട്ടില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.

SUMMARY: Facilities similar to aircraft; Executive class bus of Kerala RTC from tomorrow

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

പിണറായിക്കും റിയാസിനും നിർണായകം; സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:  സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന്, വൈകുന്നേരത്തോടെ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

കൊങ്കൺ റെയിൽവേയിൽ സമയമാറ്റം; ഒക്ടോബർ 21 മുതൽ മംഗളയും നേത്രാവതിയും പുതിയ സമയക്രമത്തിൽ

മംഗളൂരു: കൊങ്കൺ റെയിൽവേ പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്ടോബർ...

കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര...

Related Articles

Popular Categories