ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്.
വീടിനു സമീപത്തുവച്ചാണ് ശിവപ്പയെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ശിവപ്പയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ശിവപ്പയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
മേഖലയിൽ കാട്ടാന ആക്രമണം ശക്തമാണെന്നും വീടിനു പുറത്തു പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ഗ്രാമീണർ ചൂണ്ടിക്കാട്ടുന്നു.
SUMMARY: Farmer killed in wild jumbo attack in Kodagu.