കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കുകാരണം ട്രെയിനില്‍ നിന്ന് കൈവിട്ട് പ്ലാറ്റ്‌ഫോമിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
കുടുംബത്തിലെ മറ്റ് രണ്ട് പേരെ മറ്റൊരു കമ്പാർട്ട്മെൻ്റില്‍ കയറ്റിയതിന് ശേഷം മകള്‍ക്കൊപ്പം തൊട്ടടുത്ത കമ്പാർട്ട്മെൻ്റില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം. അതേസമയം, ട്രെയിനിലെ അമിതമായ തിരക്കാണ് അപകടകാരണമെന്നാണ് യാത്രക്കാർ പറയുന്നത്. 16 കോച്ചിന് പകരം 12 കോച്ചുകളേ ഉണ്ടായിരുന്നുള്ളു എന്ന് യാത്രക്കാർ പറഞ്ഞു.
SUMMARY: Father and daughter injured after falling on platform while boarding train