തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്. 2025 ഒക്ടോബർ 20 മുതല്‍ 2026 മാർച്ച് 19 വരെയുള്ള വാടകയാണിത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. സാധാരണ ഹെലികോപ്ടറിന്റെ പ്രതിമാസ ഉപയോഗത്തിന് ശേഷമാണ് വാടക നല്‍കുന്നത്.
എന്നാല്‍ ഇത്തവണ മൂന്നുമാസത്തെ തുക മുൻകൂറായാണ് അനുവദിച്ചിരിക്കുന്നത്. 2020 ല്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശ പ്രകാരമാണ് ആദ്യമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. തുടർന്ന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2023 ലാണ് സ്ഥിരമായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. സ്വിറ്റ്സൻ ഏവിയേഷൻ എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്.
SUMMARY: Finance Department allocates Rs 4 crore for Chief Minister’s helicopter














