തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസിലെ ജീവനക്കാരികളായ പ്രതികള്‍ കീഴടങ്ങി. സ്ഥാപനത്തിലെ ജീവനക്കാരികളായ വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ദിയയുടെ സ്ഥാപനത്തില്‍ നിന്നു 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി.
രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് ദിയയുടെ പിതാവും നടനുമായ ജി. കൃഷ്ണകുമാറിന്റെ പരാതി.
കേസില്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികളുടെ ബേങ്ക് രേഖകള്‍ പരിശോധിച്ചതില്‍ തട്ടിപ്പ് മനസിലായിരുന്നു.
SUMMARY: Financial fraud in Diya Krishna’s firm; Former employees surrender