Tuesday, July 1, 2025
20.4 C
Bengaluru

പരീക്ഷ എഴുതാൻ പോയ ദളിത് വിദ്യാർഥിയുടെ വിരലുകൾ മുറിച്ചുമാറ്റി

ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റിയത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്. ബസിൽ നിന്നും പിടിച്ചിറക്കി മൂന്നം​​ഗസംഘം ഇടതുകൈയിലെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു.

അച്ഛൻ തങ്ക ​ഗണേഷിനെയും സംഘം ആക്രമിച്ചു. ഇദ്ദേഹത്തിന് തലക്ക് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റു. ബസിലെ മറ്റ് യാത്രക്കാർ ഇടപ്പെടതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രനെ തിരുനെൽവേലി സർക്കാർ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ വിരലുകൾ കൂട്ടിചേർത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കബഡി മത്സരത്തിൽ പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് ആക്രമമെന്ന് ദേവേന്ദ്രന്റെ കുടുംബം ആരോപിച്ചു.
<br>
TAGS : STUDENT ATTACKED
SUMMARY : Fingers of a dalit student who went to write the exam were cut off

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുത്ത് ഗതാഗത വകുപ്പ്

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കി ഗതാഗത...

വി.എസ് അച്യുതാനന്ദന്‍റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ...

കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥരെ ലോകായുക്ത പോലീസ് പിടികൂടി....

യുവതിയെ കൊന്ന് ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവം; പങ്കാളി അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ മൃതദേഹം ചാക്കിലാക്കി ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവത്തിൽ...

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു...

Topics

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുത്ത് ഗതാഗത വകുപ്പ്

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കി ഗതാഗത...

കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥരെ ലോകായുക്ത പോലീസ് പിടികൂടി....

യുവതിയെ കൊന്ന് ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവം; പങ്കാളി അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ മൃതദേഹം ചാക്കിലാക്കി ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവത്തിൽ...

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു...

എൻജിനീയറിങ് സീറ്റ് തിരിമറി കേസ് ; 2 കോളജുകളുടെ സീറ്റ് വർധിപ്പിക്കാനുള്ള അപേക്ഷ സർക്കാർ തള്ളി

ബെംഗളൂരു: ഗവൺമെന്റ് ക്വാട്ട സീറ്റ് തിരിമറികേസിൽ ഉൾപ്പെട്ട 2 സ്വകാര്യ എൻജിനീയറിങ്...

ട്രക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ 52 വയസ്സുകാരിക്ക് ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

ബെംഗളൂരു: നായന്തഹള്ളിയിൽ ട്രക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52 വയസ്സുകാരി മരിച്ചു....

നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സുരക്ഷാ പരിശോധന ജൂലൈയിൽ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ റെയിൽവേ...

ബിബിഎംപി മാലിന്യ ലോറിയിൽ ചാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബിബിഎംപി മാലിന്യ ലോറിയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കൈയ്യും കാലും...

Related News

Popular Categories

You cannot copy content of this page