ഡൽഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാർട്ട്‌മെന്റില്‍ തീപിടിത്തം. പാർലമെന്റില്‍ നിന്ന് ഇരുന്നൂറ് മീറ്റർ അകലെയുള്ള ബ്രഹ്മപുത്ര അപ്പാർട്ട്‌മെന്റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് സൂചന. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഒമ്പത് നില കെട്ടിടത്തിന്റെ മൂന്ന് നില പൂർണമായും കത്തി. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഫർണിച്ചറുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. പിന്നീട് ഫ്ളാറ്റുകളിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. കേരളത്തില്‍ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റില്‍ താമസിക്കുന്നത്. ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.
SUMMARY: Fire breaks out at MPs’ apartment in Delhi; efforts to douse the fire continue














