പത്തനംതിട്ട: റാന്നിയിൽ വാതക ശ്മശാനത്തിൽ സംസ്കാരത്തിനിടെ തീ പടർന്ന് യുവാവിന് പൊള്ളലേറ്റു. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോക്കാണ് പൊള്ളലേറ്റത്. പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്.
ജിജോയുടെ അടുത്ത ബന്ധുവിന്റേതായിരുന്നു സംസ്കാരം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. വാതക ചോര്‍ച്ചയാണ് അപകട കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മതപരമായ ചടങ്ങിന്റെ ഭാഗമായി കർപ്പൂരത്തിൽ തീ കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. നനഞ്ഞ വസ്ത്രങ്ങളാണ് ജിജോ ധരിച്ചിരുന്നത് എന്നതിനാൽ കാര്യമായ പൊള്ളൽ ഏറ്റില്ല. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
SUMMARY: Fire breaks out in gas crematorium during funeral, one person injured