പെഷാവർ: പാകിസ്ഥാനില്‍ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തണ്ടഡാമിൽ പിക്നിക് കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരും പരുക്കേറ്റയാളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. പരുക്കേറ്റവരെ പെഷവാറിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
SUMMARY: Firing at a group returning from a picnic in Pakistan; Seven people were killed

പാകിസ്ഥാനില്‍ പിക്നിക് കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന് നേരെ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories