ആലപ്പുഴ: അർത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച് കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി (55) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ അർത്തുങ്കല്‍ ആയിരം തൈ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഇദ്ദേഹം മീൻ പിടിക്കുന്നതിനിടെ ശക്തമായ തിരമാലകളില്‍ വള്ളത്തില്‍ നിന്ന് തെറിച്ച് കടലില്‍ വീഴുകയായിരുന്നു.
കരക്കെത്തിച്ച ശേഷം മൃതദേഹം ആശുപത്രിയില്‍ മാറ്റി പോസ്റ്റ്മോർട്ടം നടപടികള്‍ നടക്കും, തുടർന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
SUMMARY: Fisherman dies after falling from boat while fishing














