തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ ഐ ജിയായി നിയമിച്ചു. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജി ആയിരുന്ന എസ്. ശ്യാംസുന്ദര്‍ ഐപിഎസ് ഇന്റലിജന്‍സ് ഐജിയാകും.
പുട്ട വിമലാദിത്യ ഐപിഎസ് ആഭ്യന്തര സുരക്ഷയിലെ ഐജിയാകും. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ഡെപ്യൂട്ടി ഐജി എന്ന അധിക ചുമതലയും പുട്ട വിമലാദിത്യ വഹിക്കും. എസ് അജീത ബീഗം ഐപിഎസ് സാമ്ബത്തിക കുറ്റകൃത്യ വിഭാഗം ഐജിയാകും. തിരുവനന്തപുരം ക്രൈംസ് ഒന്ന് ഐജി, സോഷ്യല്‍ പോളിസിങ് ഡയറക്ടറേറ്റ് എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതലയും എസ് അജീത ബീഗത്തിന് നല്‍കി. എസ്. സതീഷ് ബിനോ ഐപിഎസ് ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജിയാകും.
തിരുവനന്തപുരം സിറ്റി ഡിഐജി ആയിരുന്ന തോംസണ്‍ ജോസ് ഐപിഎസിനെ വിജിലന്‍സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് കൊച്ചി സിറ്റി ഡിഐജിയായി നിയമിച്ചു. ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ ഐപിഎസ് തൃശൂര്‍ റേഞ്ച് ഡിഐജിയാകും. സ്ഥാനക്കയറ്റം ലഭിച്ച ജെ. ഹിമേന്ദ്രന്ത് ഐപിഎസ് തിരുവനന്തപുരം റേഞ്ചിലെ ഡിഐജിയാകും.
ഉമേഷ് ഗോയല്‍ ഐപിഎസ് ടെലികോം വിഭാഗം എസ് പിയായി ചുമതലയേല്‍ക്കും. രാജേഷ് കുമാര്‍ ഐപിഎസ് കേരള ആംഡ് പോലീസ് നാലാമത് ബറ്റാലിയന്‍ കമാന്‍ഡന്റ് ആകും. അഞ്ജലി ഭാവന ഐപിഎസ് ആംഡ് പോലീസ് ബറ്റാലിയന്‍, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ കമാന്‍ഡന്റ് ആകും.
SUMMARY: Reshuffle at the police headquarters: Five people promoted to the rank of IG













