തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി കൈമാറിയതോടെ, രാഹുലിന്റെ നില കൂടുതല്‍ പരുങ്ങലില്‍. പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയതായി സൂചന. പാലക്കാട്ട് തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു രാഹുൽ. എന്നാൽ പരാതി വന്നതിനു പിന്നാലെ രാഹുൽ എവിടെയാണെന്ന വിവരമൊന്നുമില്ല.
അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി വന്നത്. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിലാണ്. ഇന്ന് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്.
യുവതി പരാതി നൽകിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനിടെ രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി അദ്ദേഹം ബന്ധപ്പെട്ടതായും സൂചനയുണ്ട്.
ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രത്തിനും പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്ന ശബ്ദരേഖകള്‍, വാട്സാപ്പ് ചാറ്റുകള്‍ തുടങ്ങി ആരോപണങ്ങളുടെ ഒരു കൂമ്പാരംതന്നെ രാഹുലിനെതിരേയുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഇത് തന്റേതാണെന്നോ അല്ലെന്നോ പറയാന്‍ തയ്യാറാവാതിരുന്നതും പീഡനം നേരിട്ട പെണ്‍കുട്ടി പരാതി നല്കാന് ഒരുക്കമല്ലാതിരുന്നതും കേസ് അന്വേഷണത്തിലും പ്രതിസന്ധിയായി. എന്നാല്‍, പരാതി ലഭിച്ചതോടെ കേസില്‍ ഇനി കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാകും. രാഹുലിന്റെ അറസ്റ്റും ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.
SUMMARY: Following the complaint, the MLA’s office in Palakkad was closed, his phone was switched off; Rahul drowned in mangoes














