തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ് മരിച്ചത്. അനില്‍കുമാറിനെ വീട്ടുമുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
വെള്ളനാട് സര്‍വീസ് സഹകരണ ബേങ്ക് ഇന്‍ ചാര്‍ജ് ആയിരുന്ന അനില്‍കുമാര്‍ ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടിക്ക് വിധേയനായത്. കോണ്‍ഗ്രസ്സ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. അനില്‍കുമാറിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി പോലീസ് പറയുന്നു.
SUMMARY: Former employee of Vellanad Cooperative Bank commits suicide














