ന്യൂഡൽഹി: മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്ന് സിഎംആര്‍എല്‍. നിയമ പ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍ പറഞ്ഞു. കേസ് അന്തമായി നീട്ടികൊണ്ടു പോകരുതെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡിസംബര്‍ 4 നാണ് അന്തിമ വാദം.
കേസില്‍ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്‌എഫ്‌ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു. കേന്ദ്ര ആവശ്യ പ്രകാരമാണ് വീണ വിജയന്റെ എക്സാലോജിക് – സിഎംആർഎല്‍ ഇടപാട് കേസ് ഡിസംബർ നാലിലേക്ക് മാറ്റിയത്. അടുത്ത തവണ ലിസ്റ്റില്‍ ആദ്യത്തെ പത്ത് കേസുകളില്‍ ഒന്നായി പരിഗണിക്കും. കേസില്‍ കക്ഷി ചേരാൻ ഷോണ്‍ ജോർജ് നല്‍കിയ അപേക്ഷ ഉള്‍പ്പടെ അന്ന് പരിഗണിക്കും.
സിഎംആർഎല്‍ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോർഡിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
TAGS : VEENA VIJAYAN
SUMMARY : CMRL said that documents cannot be handed over in monthly cases
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു…
നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവി…
ബെംഗളൂരു: സമസ്ത മതവിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ മദ്രസകൾക്കു നൂറുശതമാനം…
ബെംഗളൂരു: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ കെഎൻഎസ്എസിന്റെ മന്നംമെമ്മോറിയൽ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ആർഎസ് പാളയ എംഎംഇടി സ്കൂളും…
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം…
ബെംഗളൂരു: ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ രാഷ്ട്രീയത്തിൽ 5 പതിറ്റാണ്ടു പിന്നിടുന്നതിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങി കർണാടക ബി.ജെ.പി. ‘യെദ്യൂരപ്പ…