കൊല്ലം: മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി.വി. പത്മരാജന്‍ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1931 ജൂലൈ 22 ന് കൊല്ലം ജില്ലയിലെ പരവൂരില്‍ ആയിരുന്നു ജനനം.. കോട്ടപ്പുറം പ്രൈമറി സ്കൂൾ, എസ്.എൻ.വി സ്കൂൾ, കോട്ടപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി സെന്റ് ബെർക്മാൻസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്. തിരുവനന്തപുരം എം.ജി. കോളജിലെ ആദ്യബാച്ചിൽ ബിഎ പാസ്സായി. കോട്ടപ്പുറം സ്‌കൂളിൽത്തന്നെ 3 വർഷം അധ്യാപകനായി. എറണാകുളം ലോ കോളജിലും തിരുവനന്തപുരം ലോ കോളജിലുമായിട്ടായിരുന്നു നിയമപഠനം.
ചാത്തന്നൂരില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1983-87 കാലയളവില്‍ കെ പി സി സി അധ്യക്ഷനായിരുന്നു. കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റത്. കെ. കരുണാകരന്‍ വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. സി.വി പത്മരാജന്‍ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലം വാങ്ങിയത്.
ഭാര്യ: അഭിഭാഷകയായ വസന്തകുമാരി. മക്കൾ: അജി (മുൻ പ്രൊജക്ട് മാനേജർ, ഇൻഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡോഫോൺ–ഐഡിയ, മുംബൈ). മരുമകൾ: സ്മിത.
SUMMARY: Former Minister C.V. Padmarajan passes away