Friday, November 28, 2025
23 C
Bengaluru

പൊതുഫണ്ടുപയോഗിച്ച് ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു; ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്. അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ആസ്ഥാനത്ത് വെച്ചാണ് 76 കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

2023 സെപ്‌തംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നാണ് വിക്രമസിംഗെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹവാനയിൽ G77 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു വിക്രമസിംഗെ സർക്കാർ ചെലവിൽ യുകെ സന്ദർശിച്ചത്. വോൾവർഹാംപ്ടൺ സർവകലാശാലയില്‍ നടന്ന ചടങ്ങിൽ അദ്ദേഹവും ഭാര്യയും പങ്കെടുക്കുകയും ചെയ്തു. നേരത്തെ വിക്രമസിംഗെയുടെ ജീവനക്കാരെയും സിഐഡി ചോദ്യം ചെയ്‌തിരുന്നു.

2022 ജൂലൈ മുതൽ 2024 സെപ്റ്റംബർ വരെ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്നു റനിൽ വിക്രമസിംഗെ. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോതബയ രാജപക്‌സെയ്ക്ക് പകരം പ്രസിഡന്റായി അധികാരമേറ്റ വിക്രമസിംഗെ, 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കരകയറ്റിയതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്. സെപ്റ്റംബറിൽ നടന്ന വീണ്ടും തെരഞ്ഞെടുപ്പിൽ വിക്രമസിംഗെ പരാജയപ്പെടുകയായിരുന്നു.
SUMMARY: Former Sri Lankan President Ranil Wickremesinghe arrested for attending wife’s graduation ceremony using public funds

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കള്ളക്കടല്‍ പ്രതിഭാസം; കേരളത്തിൽ നാളെ അതീവ ജാഗ്രതക്ക് നിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി...

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി

കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ്...

ബലാത്സംഗ കേസില്‍ മുൻകൂര്‍ ജാമ്യ ഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം...

സ്‌കൈ ഡൈനിങ്ങിനിടെ അഞ്ച് പേര്‍ ക്രെയ്‌നില്‍ കുടുങ്ങി

മൂന്നാർ: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി....

വടകരയില്‍ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ ഒരാള്‍ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ്...

Topics

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം...

കനത്ത മൂടൽമഞ്ഞ്: ബെംഗളൂരുവിൽ 81 വിമാനങ്ങള്‍ വൈകി

ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 81 വിമാന സർവീസുകള്‍ വൈകി....

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഓൺലൈൻ ഗെയിം പ്ലാറ്റ് ഫോം സ്ഥാപകർ അറസ്റ്റിൽ

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓൺലൈൻ ഗെയിം പ്ലാറ്റ്‌ഫോം വിൻസോയുടെ സ്ഥാപകരായ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലസ് ഗ്രൗണ്ട് റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന...

കബൺ പാർക്ക് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന...

അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തി: അച്ഛന് 25,000 രൂപ പിഴ ഇട്ട് കോടതി

ബെംഗളൂരു: മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ...

തദ്ദേശ തിരഞ്ഞെടുപ്പ്; മത്സരരംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും....

നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍...

Related News

Popular Categories

You cannot copy content of this page