മുന്‍ ഉത്തരാഖണ്ഡ് മുഖ‍്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മേജർ ജനറല്‍ (റിട്ട.) ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡെറാഡൂണിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അന്തരിച്ചത്.

സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും മാതൃകാപരമായ സേവനങ്ങളിലൂടെ ‘ജനറല്‍ സാഹിബ്’ എന്ന് ജനങ്ങള്‍ക്കിടയില്‍ ആദരവോടെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ റിതു ഖണ്ഡൂരി ഭൂഷണാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത് സംസ്ഥാനത്തിനും ദേശീയ രാഷ്ട്രീയ ജീവിതത്തിനും ഒരു പരിഹരിക്കാനാവാത്ത നഷ്ടം’l ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2007 മുതല്‍ 2009 വരെയും 2011-2012 കാലയളവിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു ബി. സി ഖണ്ഡൂരി.

ഇന്ത്യൻ സൈന്യത്തില്‍ നിന്നും വിശിഷ്ട സേവനത്തിനുള്ള ‘അതി വിശിഷ്ട സേവാ മെഡല്‍’ സ്വന്തമാക്കിയിട്ടുള്ള സൈനികൻ കൂടിയാണ് അദ്ദേഹം. അടല്‍ ബിഹാരി വാജ്പേയ് സർക്കാരില്‍ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി കൂടിയായിരുന്നു. ഉത്തരാഖണ്ഡിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെച്ച നേതാവെന്ന പ്രതിച്ഛായയാണ് ബി.സി ഖണ്ഡൂരിക്കുള്ളത്. 1934 ഒക്ടോബർ 1-ന് ഡെറാഡൂണില്‍ ജനിച്ച ഭുവൻ ചന്ദ്ര ഖണ്ഡൂരി ദീർഘകാലം ഇന്ത്യൻ ആർമിയില്‍ സേവനമനുഷ്ഠിച്ചു.

കോർ ഓഫ് എഞ്ചിനീയേഴ്സിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. മേജർ ജനറല്‍ പദവിയില്‍ നിന്നാണ് അദ്ദേഹം സൈന്യത്തില്‍ നിന്നും വിരമിച്ചത്. അതിനുശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയായിരിക്കെ ഇന്ത്യയുടെ നാല് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘സുവർണ്ണ ചതുഷ്കോണം’ പദ്ധതി കൃത്യതയോടെ നടപ്പിലാക്കിയതിന്റെ പ്രധാന ക്രെഡിറ്റ് ഖണ്ഡൂരിക്കാണ്.

SUMMARY: Former Uttarakhand Chief Minister and senior BJP leader Bhuvan Chandra Khanduri passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവ്: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം...

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

Related Articles

Popular Categories