ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിലേക്കുള്ള നാലാമത്തെ ഡ്രൈവറില്ലാ ട്രെയിൻ രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ എത്തുമെന്ന് റിപ്പോർട്ട്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റഗർ റെയിൽ സിസ്റ്റംസ് നിർമിച്ച 6 കോച്ചുകളാണ് റോഡ് മാർഗം ബെംഗളൂരുവിലെത്തിക്കുന്നത്. 2 ആഴ്ചയ്ക്കുള്ളിൽ ഇവ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
19.15 കിലോമീറ്റർ പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഈയാഴ്ച ലഭിക്കും. അനുമതി ലഭിച്ചാൽ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിക്കാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ 3 ട്രെയിനുകളാകും സർവീസ് നടത്തുക. പരീക്ഷണങ്ങൾക്കു ശേഷം ഓഗസ്റ്റ് അവസാനത്തോടെയാകും നാലാമത്തെ ട്രെയിൻ സർവീസിന് ഉപയോഗിക്കുക.
SUMMARY: Fourth train for the Metro Yellow Line is scheduled to arrive within the next two weeks.