ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി ലേഔട്ടിലെ അസോസിയേഷൻ കെട്ടിടത്തിൽ നടന്ന ക്യാമ്പ് സാമൂഹികപ്രവർത്തകൻ കെ.പി. രാജു ഉദ്ഘാടനം ചെയ്തു.
ഇസിജി പരിശോധന, ക്ഷയരോഗം, ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, അസ്ഥി രോഗം എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ ക്യാമ്പിൽ സൗജന്യമായി നടത്തി.
അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ഷാജി, സെക്രട്ടറി റോബിൻ മാത്യു, വൈസ് പ്രസിഡന്റ് ബെൻസിഗർ, അനീഷ് കുമാർ, സണ്ണി, സി.എസ്. സോജി, ബോജി സിങ്, ലിൻസൺ, ബാബു, ഗ്ലോറി വിജയൻ, ഷീജ ബാബു, രജനി അനിൽ, സുപ്രിയ പ്രിയേഷ് എന്നിവർ നേതൃത്വം നൽകി.
SUMMARY: Free medical camp