ഹൊസൂർ: ഹൊസൂർ കൈരളിസമാജം ചാരിറ്റബിൾ ഫണ്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഹൊസൂർ മേയർ എസ്.എ. സത്യ ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡൻ്റ്റ് ജി.മണി ചാരിറ്റബിൾ കമ്മിറ്റി ചെയർമാൻ എൻ.ഗോപിനാഥ്, ട്രഷറർ അനില്‍ ദത്ത്, കമ്മിറ്റി ഭാരവാഹികൾ, സമാജം അംഗങ്ങൾ എന്നിവര്‍ നേതൃത്വം നല്‍കി. ബിപി, ഷുഗർ ടെസ്റ്റ്, ഇസിജി, എക്കോ എന്നിവയടക്കം വിവിധ വിഭാഗങ്ങളിലായി പരിശോധനകള്‍ നടത്തി. രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു.
SUMMARY: Free medical camp organized