കൊല്ലം: മുസ്ലീംലീഗിനെതിരേയും മന്ത്രി ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. കൊല്ലം പുനലൂരില്‍ എസ്‌എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
ചൂടുകാലത്ത് കുടിക്കാന്‍ വെച്ച വെള്ളം ബസില്‍ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ് ഗണേഷ് കുമാര്‍. കെഎസ്‌ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ടു കൊടുക്കേണ്ടത്. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
മുസ്ലീംലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരും. നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടി വരും. പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ മുസ്ലീംലീഗില്‍ ഉണ്ടോയെന്നും അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
SUMMARY: ‘Muslim League is potassium cyanide wrapped in colored paper, Ganesh Kumar is the floor minister’; Vellappally Natesan strongly criticizes














